fbpx
ആരോഗ്യം ഷാർജ

ഷാർജയിലും ഇത്തവണ ഇഫ്താർ ടെന്റിന് അനുമതിയില്ല ; ഇഫ്താറിനായി പരസ്യം ചെയ്യാനോ ഓഫറുകൾ നൽകാനോ അനുവാദമില്ല.

ഷാർജയിൽ വരുന്ന വിശുദ്ധ റമദാൻ മാസത്തിൽ നിരവധി കോവിഡ് സുരക്ഷാ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബ, സ്ഥാപന ഇഫ്താർ ടെന്റുകൾക്ക് അനുമതിയില്ല. ഗ്രൂപ്പുകൾക്ക് ഇഫ്താർ വിരുന്നുകൾ; റെസ്റ്റോറന്റുകൾക്ക് മുന്നിലോ, ഒത്തുചേരലുകളിലോ, വീടുകൾക്കും പള്ളികൾക്കും മുന്നിൽ, കാറുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗങ്ങളിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതും നിരോധിച്ചിച്ചതായി ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം (ഇസിഡിഎംടി) അറിയിച്ചു.

ഷാർജ എമിറേറ്റിലെ അംഗീകൃത ചാരിറ്റബിൾ ബോഡികളിലൂടെ മാത്രമേ സൗജന്യ ചാരിറ്റി ഭക്ഷണം വിതരണം ചെയ്യാൻ അനുമതിയുള്ളൂ.ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

താമസക്കാരോട് ഏതെങ്കിലും കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടാൽ 901 എന്ന നമ്പറിൽ പോലീസിനെ വിളിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

error: Content is protected !!