fbpx
അബൂദാബി അൽഐൻ ആരോഗ്യം

അടുക്കളയിൽ പ്രാണികളുടെ ശല്യം ; അബുദാബിയിൽ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയായ 2 ഫുഡ് ഔട്ട് ലെറ്റുകൾ അടപ്പിച്ചു.

പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്നതായി കണ്ടെത്തിയ അബുദാബി എമിറേറ്റിലെ രണ്ട് ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) താൽക്കാലികമായി അടപ്പിച്ചു.

അൽ ഐനിലെ ഒരു ഭക്ഷണശാലയും വാണിജ്യ ലൈസൻസ് നമ്പർ ( CN -1136232 ), അബുദാബിയിലെ ഒരു റെസ്റ്റോറന്റും (No. CN-1023766 ) ആണ് ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അടച്ചു പൂട്ടിച്ചത്.

അൽ ഐനിലെ അൽ സുൽത്താൻ ഹട്ട് കഫറ്റീരിയയ്‌ക്കെതിരായ അടച്ചു പൂട്ടൽ ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾ ആവർത്തിച്ച് ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ്.കഫറ്റീരിയയുടെ കുറ്റകൃത്യങ്ങൾ മൂന്ന് വ്യത്യസ്ത അവസരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു,ഒരു മാസത്തിനിടയിൽ, ഇൻസ്പെക്ടർമാർ ഭക്ഷണം തയാറാക്കുന്ന സ്ഥലങ്ങളിൽ പ്രാണികളുടെ തീവ്രമായ പ്രവർത്തനം നിരീക്ഷിച്ചു, ഇത് ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയെ ബാധിക്കുകയും മലിനീകരണ സാധ്യതയിലേക്ക് നയിക്കുകയും പ്രാണിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഭക്ഷ്യസ്ഥാപനത്തിന്റെ ഉടമ പരാജയപ്പെട്ടതിനാലുമാണ് അടച്ചു പൂട്ടൽ നടപടികളിലേക്കെത്തിച്ചത്.

ഭക്ഷണം കൈകാര്യം ചെയ്യുന്നതും തയ്യാറാക്കുന്നതുമായ എല്ലാ മേഖലകളിലും ശുചിത്വം കുറവായതിനാൽ അബുദാബിയിൽ സ്ഥിതിചെയ്യുന്ന സിറ്റി സ്റ്റാർ ഫുഡ്സ് എന്ന രണ്ടാമത്തെ ഭക്ഷണശാലയും ഭക്ഷ്യ അതോറിറ്റി അടപ്പിച്ചു.

error: Content is protected !!