fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ വീണ്ടും 18,000 കടന്നു / ഇന്ന് 2,204 പുതിയ കോവിഡ് കേസുകൾ കൂടി / 8 കോവിഡ് മരണങ്ങൾ / 1693 പേർക്ക് രോഗമുക്‌തി

യുഎഇയിൽ ഇന്ന് 2,204 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,693 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 8 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,204 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 417,909 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 1,693 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 398,126 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,353 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 18,430 സജീവ കോവിഡ് കേസുകളാണുള്ളത്.

242,026 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!