അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ അടുത്ത വർഷം മുതൽ എല്ലാ സ്കൂൾ ജീവനക്കാർക്കും പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു

യുഎഇയിലെ സ്കൂളുകളിൽ മുമ്പ് അധ്യാപകർക്ക് മാത്രം നിർബന്ധമായിരുന്ന വിദ്യാഭ്യാസ പ്രൊഫഷണൽ ലൈസൻസ് സംരംഭം അടുത്ത വർഷം മുതൽ മറ്റ് ജീവനക്കാർക്കും ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൊഫഷണൽ ലൈസൻസിംഗ് വിഭാഗം ഡയറക്ടർ റാവ അൽ മാരാർ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം പറയുന്നതനുസരിച്ച് രണ്ട് ടെസ്റ്റുകളിൽ വിജയിച്ചാണ് ലൈസൻസ് ലഭിക്കുന്നത്, ഒന്ന് പെഡഗോഗിയിലും മറ്റൊന്ന് സബ്ജക്റ്റ് സ്പെഷ്യലൈസേഷനിലും.

യു‌എഇയിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലുടനീളം ജോലി ചെയ്യുന്ന പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവരുൾപ്പെടെ മറ്റെല്ലാ പ്രൊഫഷണൽ സ്കൂൾ ജീവനക്കാർക്കും ഈ സംരംഭം വ്യാപിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള ലൈസൻസ് അവരെ നിയമപരമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുമുള്ള യുഎഇയുടെ കാഴ്ചപ്പാടിന് അനുസൃതമായി മൂന്ന് വർഷം മുമ്പാണ് വിദ്യാഭ്യാസ പ്രൊഫഷണൽ ലൈസൻസർ സംവിധാനം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചത്.

error: Content is protected !!