fbpx
Info

ലോകത്ത് കോവിഡ് ബാധിതർ 11.90 കോടി ; ഇന്ത്യയിൽ 13 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിനടുത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 26.40 ലക്ഷം പേര്‍ മരിച്ചു. ഒമ്ബത് കോടിയിലധികം പേര്‍ സുഖം പ്രാപിച്ചു

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു. 21,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രണ്ട് ലക്ഷം പേരാണ് ചികിത്സയിലുളളത്. 1.58 ലക്ഷം പേര്‍ മരണമടഞ്ഞു. 1.09 കോടി പേര്‍ രോഗമുക്തി നേടി.

error: Content is protected !!