അബൂദാബി ആരോഗ്യം

യുഎഇയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 4 ലക്ഷം കടന്നു / ഇന്ന്‌ 2,250 പുതിയ കോവിഡ് കേസുകൾ കൂടി / 1,736 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 2,250 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,736 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 9 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,250 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 422,246 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 1,736 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 401,539 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,378 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,329 സജീവ കോവിഡ് കേസുകളാണുള്ളത്.

239,525 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!