വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് ഭരണം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് മണി ശങ്കര്‍ അയ്യര്‍ ദുബായില്‍ പറഞ്ഞു . ഇപ്പോള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന മഹാ സഖ്യത്തിന് അധികാരം ലഭിക്കുമെന്നും അദ്ദേഹം ദുബായ് വാര്‍ത്തയ്ക്ക് നല്കിയ exclusive interview -ഇല് പറഞ്ഞു .ബി.ജെ.പി ക്ക് ഉണ്ടായിരുന്ന മേല്‍ക്കൈ ഇല്ലാതാകുന്ന വിധത്തില്‍ അവര്‍ തന്നെ ഭരണം താറുമാറാക്കിയെന്നും മണി ശങ്കര്‍ അയ്യര്‍ വ്യക്തമാക്കി . എത്ര സീറ്റുകള്‍ കോണ്‍ഗ്രസ്സിന് കിട്ടുമെന്നോ ആര് പ്രധാനമന്തി ആകുമെന്നോ ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു .IPA യുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മണി ശങ്കര്‍ അയ്യര്‍ ദുബായില്‍ എത്തിയത്.
Photo By: Shamsudheen Nellara