fbpx
വിദ്യാഭ്യാസം ഷാർജ

സ്കൂളുകളോട് പ്രതിദിനം ഒരു പരീക്ഷ മാത്രം നടത്താൻ നിർദ്ദേശിച്ച് ഷാർജ ഭരണാധികാരി

ഒരു ദിവസം ഷെഡ്യൂൾ ചെയ്ത രണ്ട് പരീക്ഷകൾക്ക് തന്റെ കുട്ടികൾ പഠിക്കാൻ പാടുപെടുന്നതായി മാതാപിതാക്കളിൽ നിന്നുള്ള പരാതി ഹൈസ് ഹൈനസിൽ എത്തിയതിനാലാണ് സ്കൂളുകളോട് പ്രതിദിനം ഒരു പരീക്ഷ മാത്രം നടത്താൻ ഷാർജ ഭരണാധികാരി നിർദ്ദേശിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സുപ്രീം കൗൺസിൽ അംഗവും എമിറേറ്റ് ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അടിയന്തിരമായി വിദ്യാർത്ഥിയുടെ സ്വകാര്യ സ്കൂളുമായി സംസാരിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു.

അറബി ദിനപത്രമായ അൽ ബയാന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു ഷാർജ റേഡിയോ പ്രോഗ്രാമിലാണ് മാതാപിതാക്കളുടെ ആശങ്ക സംപ്രേഷണം ചെയ്തത്. രണ്ട് പരീക്ഷകൾക്ക് പഠിക്കേണ്ടതിനാൽ വിദ്യാർത്ഥികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ഇത് അവരുടെ ഗ്രേഡുകളെ പ്രതികൂലമായി ബാധിക്കുന്നു, പരീക്ഷകളിൽ പരാജയപ്പെടുമെന്ന് അവർ ഭയപ്പെടുന്നുവെന്നാണ് അമ്മ പറഞ്ഞത്. പരാതിയോട് പ്രതികരിച്ച ഷെയ്ഖ് ഡോ. സുൽത്താൻ ഉടൻ തന്നെ സ്കൂളുമായി സംസാരിക്കാൻ ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റിക്ക് (SPEA) നിർദ്ദേശം നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ ടീം പ്രവർത്തനമാരംഭിച്ചതായും വിദ്യാർത്ഥികളോടൊപ്പം നിന്നതായും ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി ഡയറക്ടർ അലി അൽഹോസ്നി പറഞ്ഞു. അതോറിറ്റി വിദ്യാഭ്യാസ സ്ഥാപനവുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ഒരു സ്കൂളും പ്രതിദിനം ഒന്നിൽ കൂടുതൽ പരീക്ഷകൾ നടത്തരുതെന്നും വ്യക്തമാക്കി.

error: Content is protected !!