അന്തർദേശീയം അബൂദാബി

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതായി യുഎഇ പാസ്‌പോർട്ട് ; രണ്ടും മൂന്നും സ്ഥാനങ്ങളിലായി കുവൈറ്റും ഖത്തറും

അറബ് ലോകത്ത് മികച്ച പാസ്‌പോർട്ട് ആയി ഒന്നാമതായി യുഎഇയുടേതും കുവൈറ്റ് രണ്ടാം സ്ഥാനവും ഖത്തർ മൂന്നാം സ്ഥാനവും നേടി.

ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപിറ്റലിസ്റ്റ് 2021 ൽ മികച്ച പാസ്‌പോർട്ടുകളുടെ ഒരു പട്ടിക പുറത്തിറക്കിയതിലാണ് ഈ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. 199 അന്താരാഷ്ട്ര പാസ്‌പോർട്ടുകൾ ഉൾപ്പെടുന്നതിൽ മികച്ച പാസ്‌പോർട്ടായി ലക്സംബർഗ് ഒന്നാം സ്ഥാനത്തും സ്വീഡൻ, അയർലൻഡ്, സ്വിറ്റ്സർലൻഡ്, ബെൽജിയം എന്നിവയും തുടർസ്ഥാനക്കാരായി പട്ടികയിലുണ്ട്

അന്താരാഷ്ട്ര തലത്തിൽ യുഎഇ പാസ്‌പോർട്ട് 38 മതും , കുവൈറ്റ് 97 മതും, ഖത്തർ 98 ആം സ്ഥാനത്തുമാണ്. അറബ് ലോകത്ത് ഒമാൻ നാലാം സ്ഥാനത്തും അന്താരാഷ്ട്ര തലത്തിൽ 103-ാം സ്ഥാനവും, അറബ് ലോകത്ത് ബഹ്‌റൈൻ അഞ്ചാം സ്ഥാനത്തും അന്താരാഷ്ട്ര തലത്തിൽ 105-ാം സ്ഥാനത്തുമാണ്.

error: Content is protected !!