ദുബായ്

25-ാമത് ദുബായ് ലോകകപ്പ് ; ഇത്തവണ കാണികളില്ലാതെ അരങ്ങേറും.

25-ാമത് ദുബായ് ലോകകപ്പ് ഇത്തവണ കാണികളില്ലാതെ അടച്ചിട്ട വേദിയിൽ അരങ്ങേറുമെന്ന് ദുബായ് റേസിംഗ് ക്ലബ് വെള്ളിയാഴ്ച അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലിലൂടെ അറിയിച്ചു.

വരുന്ന 2021 മാർച്ച് 27 ന് മൈദാൻ റേസ്‌കോഴ്‌സിലാണ് ലോകകപ്പ് നടക്കുക. പരിമിതമായ കുതിരകൾ, റേസിംഗ് ഉദ്യോഗസ്ഥർ, അംഗീകൃത മാധ്യമങ്ങൾ, സ്പോൺസർമാർ എന്നിവരെ മാത്രമേ സ്വാഗതം ചെയ്യുകയുള്ളൂവെന്നും .ദുബായ് റേസിംഗ് ക്ലബ് അറിയിച്ചു.

പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കർശന ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചായിരിക്കും ദുബായ് ലോകകപ്പ് അരങ്ങേറുക.

error: Content is protected !!