fbpx
ഷാർജ

യു.ഡി.എഫ് മുന്നേറ്റത്തിനു ശക്തി പകരാൻ യു.എ.ഇ യിൽ യു.ഡി.എഫ്. കൂട്ടായ്മ

ഷാർജ: കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി സംവിധാനം ശക്തിപ്പെടുത്തി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ഇടപെടൽ നടത്തുന്നതിനായി യു.എ.യിൽ യു.ഡി.എഫ് കമ്മിറ്റി നിലവിൽ വന്നു. കെ.എം.സി.സിയുടേയും ഇൻകാസിന്റെയും നേതൃത്വം മുൻ കയ്യെടുത്തു ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വിളിച്ചു കൂട്ടിയ യോഗത്തിലാണു സംയുക്ത സമിതിക്കു തീരുമാനമായത്. കേരളത്തിലെ ഇരുപതു ലോക്സഭാ നിയോജക മണ്ഡലങ്ങളിലേക്കും പ്രവർത്തനം സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിൽ കീഴ്ഘടകങ്ങൾ രൂപീകരിക്കും. യു.എ.യിലുള്ള കോൺഗ്രസ്സ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്സ് പ്രവർത്തകരെയും യു.ഡി.എഫ് അനുകൂല സംഘടനാ പ്രവർത്തകരെയും അണിനിരത്തി ഇരുപതു മണ്ഡലങ്ങളിലെയും പ്രചാരണ പ്രവർത്തനങ്ങൾക്കും സഹായമെത്തിക്കുക, കഴിയുന്നത്ര വോട്ടർമാരെ നാട്ടിലെത്തിക്കുക, നിലവിലെ യു.ഡി.എഫ് അനുകൂല തരംഗം വോട്ടാക്കി മാറ്റാനുള്ള വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൂട്ടായ്മ മുൻ കയ്യെടുക്കും.

യു.ഡി.എഫ്.യു.എ.ഇ.ചെയർമാൻ ഡോ: പുത്തൂർ റഹ് മാൻ അദ്ധ്യക്ഷത വഹിച്ചു.ഇൻക്കാസ് യു. എ. ഇ .കമ്മിറ്റി ആക്ടിംങ്ങ് എൻ.പി രാമചന്ദ്രൻ , മുസ്ലിം ലീഗ് നേതാവ് ശാഫി ചാലിയിൽ, എസ്.അശോക് കുമാർ, അർജ്ജു പിള്ള, അബ്ദുൽ ഖാദർ ചെക്ക നിത്ത്, സൂപ്പി പാതിപ്പറ്റ, ബിജു അബ്രഹാം, എളേറ്റിൽ ഇബ്രാഹിം, മുസ്തഫ വേങ്ങര, നാരായൺ നായർ, ടി.എ.രവീന്ദ്രൻ, അബ്ദുൽ മനാഫ് എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് യു.എ.ഇ.കമ്മിറ്റി ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദി, കൺവീനർ ഡയിസ് ഇടിക്കുളം നന്ദിയും പറഞ്ഞു.

error: Content is protected !!