fbpx
ഇന്ത്യ

കോവിഡ് കേസുകൾ വീണ്ടും കൂടുന്നു ; ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേർക്ക് രോഗബാധ ; ഭോപ്പാലിലും ഇൻഡോറിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും.

കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഭോപ്പാലിലും ഇൻഡോറിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. ഞായറാഴ്ച മുതലോ തിങ്കളാഴ്ച മുതലോ ആയിരിക്കും ഈ രണ്ടു ജില്ലകളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി തുടങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയിൽ ​ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേർക്കാണ് ​​ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 140 പേർ രോഗം ബാധിച്ച്​ മരിച്ചു. 19,957 പേർക്ക്​ രോഗമുക്​തിയുണ്ടായി.കഴിഞ്ഞ ദിവസമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണം ഏഴ്​ ശതമാനം ഉയർന്നിട്ടുണ്ട്​.

error: Content is protected !!