അബൂദാബി ആരോഗ്യം കാലാവസ്ഥ

യു എ ഇയിൽ മിക്ക ഭാഗങ്ങളിലും പൊടികാറ്റ് ; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യു എ ഇയിൽ മിക്ക ഭാഗങ്ങളിലും പൊടികാറ്റ് അലേർട്ട് നൽകിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഇന്ന് ശനിയാഴ്ച പുലർച്ചെ 4 മുതൽ വൈകുന്നേരം 7 വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും  പൊടികാറ്റ് നേരിട്ടേക്കാമെന്നും യെല്ലോ അലേർട്ട് പുറപ്പെടുവിടിച്ചതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്

താമസക്കാർ ഏതെങ്കിലും ഔ ട്ട്‌ഡോർ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയാണെങ്കിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അപകടകരമായ കാലാവസ്ഥയെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന ‘ഓറഞ്ച് അലേർട്ടും ചില പ്രദേശങ്ങളിൽ നൽകിയിട്ടുണ്ട്.

error: Content is protected !!