fbpx
അജ്‌മാൻ

” വ്യാജ വെബ്‌സൈറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് പണം നഷ്‌ടപ്പെടുത്തരുത്.” മുന്നറിയിപ്പുമായി അജ്മാൻ പോലീസ്

” വ്യാജ വെബ്‌സൈറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് പണം നഷ്‌ടപ്പെടുത്തരുത്.” മുന്നറിയിപ്പുമായി അജ്മാൻ പോലീസ്. അജ്മാനിലെ അറിയപ്പെടുന്ന റെസ്റ്റോറന്റുകളുടെ വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കുകയും അതിന്റെ ഓഫർ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അതിലൂടെ ഉപഭോക്താവ് അവരുടെ കാർഡുകൾ ക്രെഡിറ്റ് ഉപയോഗിച്ച് ഉൽപ്പന്നത്തിന് നൽകുന്ന പണം ഭക്ഷ്യ ഓർഡറുകൾ പൂർത്തിയാക്കിയ ശേഷം ബാങ്ക് അക്കൗണ്ടുകളിൽ പോയതായി അടുത്തിടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അജ്മാൻ പോലീസ് മുന്നറിയിപ്പ് നൽകിയത്.

അത്തരം വെബ്‌സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഭക്ഷണം വാങ്ങുന്നതിനായി ഏതെങ്കിലും സൈറ്റ് കൈകാര്യം ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് നമ്പർ നൽകുന്നതിനുമുമ്പ് റെസ്റ്റോറന്റിന്റെ യഥാർത്ഥ സ്ഥാനം ഉറപ്പാക്കണമെന്നും വ്യാജ വെബ്‌സൈറ്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് പണം നഷ്‌ടപ്പെടുത്തരുതെന്നും അജ്മാൻ പോലീസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

error: Content is protected !!