ആരോഗ്യം ഷാർജ

ഷാർജയിൽ കോവിഡിനെതുടർന്ന് പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിനായി റമദാൻ ചാരിറ്റി പ്രോജക്ടുകൾ

ഷാർജയിൽ 30.4 മില്ല്യൺ ദിർഹം വിലമതിക്കുന്ന അഞ്ച് റമദാൻ ചാരിറ്റി പ്രോജക്ടുകൾ പ്രഖ്യാപിച്ചതായി ഷാർജ ചാരിറ്റി അസോസിയേഷൻ അറിയിച്ചു. ഇതിൽ 7.5 മില്ല്യൺ ദിർഹം കോവിഡിനെതുടർന്ന് പ്രതിസന്ധിയിലായ താമസക്കാരെ സഹായിക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ ബില്ലുകൾ, സ്കൂൾ ഫീസ്, വാടക എന്നിവ അടയ്ക്കുന്നതിന് ഫണ്ട് ഉപയോഗിക്കും.

ഒരു മില്ല്യൺ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഷാർജ ചാരിറ്റി അസോസിയേഷൻ അറിയിച്ചു. മറ്റൊന്ന് 25,000 ഭക്ഷണ കൊട്ടകൾ ദരിദ്ര കുടുംബങ്ങൾക്കിടയിൽ വിതരണം ചെയ്യും.ദരിദ്രരെ സഹായിക്കുന്നതിനായി സകാത്ത് ഫണ്ടിൽ നിന്ന് 8 മില്ല്യൺ ദിർഹവും അനാഥർക്ക് പുതിയ ഈദ് വസ്ത്രങ്ങൾ വാങ്ങാൻ 1.2 മില്ല്യൺ ദിർഹവും അനുവദിക്കും.

error: Content is protected !!