അജ്‌മാൻ ആരോഗ്യം

കോവിഡ് 19 ; അജ്മാനിൽ കഫേകളുടെ പ്രവർത്തനസമയം വീണ്ടും നീട്ടി

അജ്മാനിലെ കഫേകൾ പുലർച്ചെ ഒരു മണി വരെ തുറന്നിരിക്കാമെന്ന് എമിറേറ്റിന്റെ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ സംഘം അറിയിച്ചു. ഇത് ഇന്ന് മാർച്ച് 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായി രാത്രി 11 മണിയോടെ ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ അതോറിറ്റി നേരത്തെ നിർദേശം നൽകിയിരുന്നു.
കഫേകളിലെ ജീവനക്കാർ വാക്സിനേഷൻ എടുത്തില്ലെങ്കിൽ എല്ലാ ആഴ്ചയും കോവിഡ് പിസിആർ പരിശോധന നടത്തണം. മേശകൾ കുറഞ്ഞത് രണ്ട് മീറ്റർ അകലത്തിലെങ്കിലും സ്ഥാപിക്കണം. ഓരോ മേശകളിലും പരമാവധി നാല് ആളുകൾ മാത്രമേ പാടുള്ളൂ.

error: Content is protected !!