ദുബായ് വിദ്യാഭ്യാസം

ദുബായിലെ സ്വകാര്യ സ്കൂളുകൾ തുടർച്ചയായ രണ്ടാം വർഷവും ഫീസ് വർദ്ധിപ്പിക്കില്ല ; കെഎച്ച്ഡിഎ

ദുബായിലെ സ്വകാര്യ സ്കൂളുകൾ 2021-2022 അദ്ധ്യയന വർഷത്തേക്ക് ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കില്ലെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.

തുടർച്ചയായ രണ്ടാം വർഷവും ദുബായ് സ്കൂളുകൾക്കുള്ള ഫീസ് സ്ഥിരമായി തുടരുമെന്ന് ഇന്ന് തിങ്കളാഴ്ചയാണ് തീരുമാനമെടുത്തത്.

ശമ്പളം, വാടക, യൂട്ടിലിറ്റികൾ എന്നിവയുൾപ്പെടെ ഒരു സ്കൂൾ നടത്തുന്നതിനുള്ള ചെലവുകളിൽ വാർഷിക മാറ്റങ്ങൾ കണക്കാക്കുന്ന ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ കണക്കാക്കിയ വാർഷിക എഡ്യൂകേഷൻ കോസ്റ്റ് ഇൻഡക്സ് (ഇസിഐ) പുറത്തിറങ്ങിയതിനെ തുടർന്നാണ് ഈ പ്രഖ്യാപനം.

error: Content is protected !!