ദുബായ്

ദുബായിൽ ഫാസ്റ്റ് ലൈനിലൂടെ സഞ്ചരിച്ച് മാർഗ തടസ്സമുണ്ടാക്കിയാൽ പിഴ ; ഫാസ്റ്റ് ലെയ്‌നിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധ കാമ്പെയ്നുമായി ദുബായ് പോലീസ്

വളരെ അത്യാവശ്യത്തിന് മറ്റു വാഹനങ്ങളെ മറികടക്കാനും പൊലീസ് പട്രോൾ, ആംബുലൻസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് സഞ്ചരിക്കാനുമുള്ള ഇടത് പാതയിൽ (ഫാസ്റ്റ് ലെയ്‌നിൽ) അടിയന്തര വാഹനങ്ങൾക്ക് വേണ്ടി വഴിമാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ഉപയോഗം, മറികടക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനും ഉള്ള പ്രാധാന്യത്തെക്കുറിച്ചും കമ്മ്യൂണിറ്റി അംഗങ്ങളിലും വാഹന യാത്രികരിലും അവബോധം സൃഷ്ടിക്കുന്നതിനായി “ഫാസ്റ്റ് ലെയ്‌നിൽ വഴി നൽകുക” (Give Way in the Fast Lane) എന്ന രണ്ട് മാസത്തെ ട്രാഫിക് സുരക്ഷാ കാമ്പെയ്ൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ), ദുബായ് മീഡിയ ഇൻ‌കോർ‌പ്പറേറ്റഡ് (ഡി‌എം‌ഐ) എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതായി ദുബായ് പോലീസ് ജനറൽ കമാൻഡ് അറിയിച്ചു

പാതകൾ മാറ്റുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും കൂട്ടിയിടികൾ ഒഴിവാക്കാൻ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും ഈ കാമ്പെയ്നിൽ ചൂണ്ടിക്കാട്ടും.ഇതിലൂടെ സഞ്ചരിച്ച് അടിയന്തര വാഹനങ്ങൾക്ക് മാർഗ തടസ്സമുണ്ടാക്കിയാൽ അല്ലെങ്കിൽ പിന്നിൽ നിന്നോ ഇടതുവശത്തു നിന്നോ വരുന്ന വാഹനങ്ങൾക്ക് വഴിമാറാൻ പരാജയപ്പെടുന്ന വാഹനമോടിക്കുന്നവർക്കെതിരെ പോലീസ് ഉദ്യോഗസ്ഥർക്ക് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും നൽകാൻ അനുമതിയുണ്ട്.

മറ്റ് വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപെട്ടാൽ വാഹനമോടിക്കുന്നവർക്ക് 400 ദിർഹം പിഴ നൽകാനും അനുമതിയുണ്ട്.

error: Content is protected !!