fbpx
കാലാവസ്ഥ കേരളം

കേരളം പൊള്ളുന്നു: ജില്ലകളിൽ ജാഗ്രത നിർദേശം

സംസ്ഥാനത്തെ നാലു ജില്ലകളില്‍ സൂര്യഘാതത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്.

സൂര്യാഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ പൊതുജനങ്ങള്‍ക്കായി നിര്‍ദേശങ്ങളും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

*രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെ എങ്കിലും നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

*നീര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പില്‍ കയ്യില്‍ കരുതണം

*പരമാവധി ശുദ്ധജലം കുടിക്കുക

*കാപ്പി,ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക

error: Content is protected !!