fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യ-പ്രതിരോധ മന്ത്രി

യുഎഇയിൽ ജനസംഖ്യയുടെ 52.46 ശതമാനം പേർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ് പറഞ്ഞു.ഇതിൽ 70 ശതമാനം പ്രായമായവർക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കും വാക്സിനേഷൻ നൽകിയിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 205 കേന്ദ്രങ്ങളിലായാണ് യുഎഇ 7 മില്ല്യൺ ഡോസ് കോവിഡ് വാക്സിൻ നൽകിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുഎഇയിൽ  89,746 ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതോടെ , മൊത്തം വിതരണ നിരക്ക് 100 ആളുകൾക്ക് 67.43 ഡോസായി കണക്കാക്കുന്നു.

error: Content is protected !!