fbpx
അബൂദാബി

യു എ ഇയിലെ പള്ളികളിൽ ഇത്തവണ റമദാൻ മാസത്തിലെ തറാവീഹ് നിസ്‌കാരത്തിന് അനുമതി.

2021 വിശുദ്ധ റമദാൻ മാസത്തിൽ നടത്തുന്ന പ്രത്യേക തറാവീഹ് നിസ്‌കാരം -യു എ ഇയിലൊട്ടാകെയുള്ള പള്ളികളിൽ കർശനമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളോടെ നടപ്പാക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു.

പ്രാർത്ഥനയുടെ പരമാവധി ദൈർഘ്യം 30 മിനിറ്റാണ്. പള്ളികളിൽ സ്ത്രീകൾക്കുള്ള ഹാളുകൾ അടച്ചിരിക്കും. കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായാണ് കഴിഞ്ഞ വർഷം മാർച്ചിൽ പള്ളികൾ ആദ്യമായി അടച്ചിരുന്നത്. ജൂലൈയിൽ ദിവസേനയുള്ള അഞ്ച് പ്രാർത്ഥനകൾക്കായി പള്ളികൾ വീണ്ടും തുറന്നിരുന്നുവെങ്കിലും വെള്ളിയാഴ്ച പ്രാർത്ഥന നിർത്തിവച്ചിരുന്നു. ഡിസംബർ 4 മുതൽ വെള്ളിയാഴ്ച പ്രാർത്ഥനയും പുനരാരംഭിച്ചിരുന്നു.

കോവിഡ് മുൻകരുതൽ നടപടികൾക്ക് അനുസൃതമായി കഴിഞ്ഞ വർഷം റമദാൻ മാസത്തിൽ തറാവീഹ് നിസ്‌കാരം അഞ്ച് ദൈനംദിന നിർബന്ധിത പ്രാർത്ഥനകൾ പോലെ വീട്ടിൽ നിന്നുകൊണ്ട് നിർവ്വഹിക്കാനാണ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐ‌എ‌സി‌ഡി) പ്രഖ്യാപിച്ചിരുന്നത്

error: Content is protected !!