fbpx
അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

കോവിഡ് 19 ; യുഎഇയിൽ റമദാൻ മാസത്തിൽ പ്രത്യേക കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ

വിശുദ്ധ റമദാൻ മാസത്തിന് ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ യുഎഇയിലെ അധികാരികൾ ഒന്നിലധികം കോവിഡ് സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു.കോവിഡ് വൈറസ് പടരുന്നതിലേക്ക് നയിച്ചേക്കാവുന്ന ഒത്തുചേരലുകൾ ഒഴിവാക്കുക എന്നതാണ് ഈ കോവിഡ് സുരക്ഷാ നടപടികളുടെ ലക്ഷ്യം.

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എൻസിഇഎംഎ) വക്താവ് ഡോ. സെയ്ഫ് അൽ ധഹേരി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നവയാണ്.

>> കുടുംബങ്ങളുമായും കൂട്ടുകാരുമായുള്ള ഒത്തുചേരലുകൾ ഒഴിവാക്കുക. പ്രത്യേകിച്ചും ഇഫ്താർ സമയത്ത്

>> വീടുകളും കുടുംബങ്ങളും തമ്മിൽ ഭക്ഷണം വിതരണം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും ഒഴിവാക്കുക.

>> ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രമേ ഭക്ഷണം പങ്കിടാൻ കഴിയൂ

>> കുടുംബമായാലും സ്ഥാപനമായാലും – ഇഫ്താർ ടെന്റുകൾക്ക് അനുമതിയില്ല.

>> പള്ളികൾക്കുള്ളിൽ ഇഫ്താർ ഭക്ഷണം അനുവദിക്കില്ല.

>> റെസ്റ്റോറന്റുകൾ അവരുടെ പരിസരത്തിനകത്തോ മുന്നിലോ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

>> കർശനമായ സാമൂഹിക അകലം ഉറപ്പാക്കികൊണ്ട് പരിമിതമായുള്ള ഇഫ്താർ ഭക്ഷണ വിതരണം മാനേജ്മെൻറുമായി നേരിട്ടുള്ള ഏകോപനം വഴി ലേബർ ഹൗസിംഗ് കോംപ്ളെക്സുകളിൽ നടത്താം.

ആഗോളവും പ്രാദേശികവുമായ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച ഈ നടപടികളെല്ലാം മാറ്റത്തിന് വിധേയമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.പ്രായമായവരോടും വിട്ടുമാറാത്ത രോഗങ്ങളുള്ളവരോടും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലുകൾ ഒഴിവാക്കാനും അധികൃതർ അഭ്യർത്ഥിച്ചു. വിശുദ്ധ റമദാൻ മാസത്തിലും തീവ്രമായ പരിശോധനാ പ്രവർത്തനങ്ങൾ നടത്തുമെന്നും എല്ലാ നിയമലംഘകർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

error: Content is protected !!