fbpx
Info അന്തർദേശീയം

ലോകത്ത് 12.12 കോടി രോഗ ബാധിതർ ; നാല് ലക്ഷം പുതിയ രോഗികൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പന്ത്രണ്ട് ലക്ഷം കടന്നു.മരണസംഖ്യ 26.81 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഒരു കോടി പതിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 28,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.59 ലക്ഷം പേര്‍ മരിച്ചു. മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്.

error: Content is protected !!