റാസൽഖൈമ

റാസ് അൽ ഖൈമയിലെ ആർട്ടീരിയൽ കോർണിഷ് അൽ ഖവാസിം റോഡ് ഇന്ന് മുതൽ 3 ദിവസത്തേക്ക് ഭാഗികമായി അടക്കുന്നു

റാസ് അൽ ഖൈമയിലെ ആർട്ടീരിയൽ കോർണിഷ് അൽ ഖവാസിം റോഡ് ഇന്ന് ബുധനാഴ്ച (12 മണി) മുതൽ മാർച്ച് 20 ശനിയാഴ്ച (രാവിലെ 6) വരെ മൂന്ന് ദിവസത്തേക്ക് ഭാഗികമായി അടക്കുന്നതിനാൽ റാസ് അൽ ഖൈമ എമിറേറ്റിലെ ഡ്രൈവർമാരോട് കൂടുതൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

അറ്റകുറ്റപ്പണികൾക്കായാണ് തിരക്കേറിയ റോഡിന്റെ ഒരു പാത അടച്ചിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ആർ‌എ‌കെ പാലം മുതൽ കോർണിഷ് അൽ ഖവാസിം വരെയുള്ള റോഡ് ഭാഗികമായി അടച്ചിടും.

രണ്ട് ദിശകളിലേക്കും ഗതാഗതത്തിനായി ഒരു പാത തുറന്നുകൊടുക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ഇന്ന് മാർച്ച് 17 ബുധനാഴ്ച രാവിലെ 12 മണി മുതൽ മാർച്ച് 20 ശനിയാഴ്ച രാവിലെ 6 മണി വരെ പ്രാബല്യത്തിൽ വരുന്ന മൂന്ന് ദിവസത്തെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ഗതാഗത വേഗത കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ എല്ലാ ഡ്രൈവർമാരും ബദൽ മാർഗങ്ങൾ സ്വീകരിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.

error: Content is protected !!