fbpx
അജ്‌മാൻ

മൂന്ന് വർഷത്തിനിടെ 414 ട്രാഫിക് കുറ്റകൃത്യങ്ങൾ ; 2 ലക്ഷത്തിന് മുകളിൽ പിഴ ; അജ്മാനിൽ യുവതി പോലീസിന്റെ പിടിയിലായി

അശ്രദ്ധയോടെ കാർ ഓടിച്ച് മൂന്ന് വർഷത്തിനിടെ 414 ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുകയും 247,000 ദിർഹത്തിൽ കൂടുതൽ പിഴ ഈടാക്കുകയും ചെയ്ത ഒരു യുവതിയെ പിടികൂടിയതായി അജ്മാൻ പോലീസ് അറിയിച്ചു. 414 കുറ്റകൃത്യങ്ങളാണ് യുവതി ചെയ്തതെന്ന് അജ്മാൻ പോലീസ് പറഞ്ഞു. മാത്രമല്ല യുവതിയുടെ കാറും ഇപ്പോൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ യുവതിആഴ്ചയിൽ ശരാശരി നാല് ലംഘനങ്ങൾ നടത്തിയിട്ടുണ്ട്.
30 കാരിയായ അറബ് യുവതി തുക പൂർണമായി നൽകേണ്ടിവരുമെന്നും അത് പരാജയപ്പെട്ടാൽ കാർ ലേലത്തിൽ വിൽക്കുമെന്നും പോലീസ് പറഞ്ഞു.

error: Content is protected !!