fbpx
കാലാവസ്ഥ ദുബായ്

ദുബായിലെ സിനിമാപ്രേമികൾക്ക് ലോകപ്രശസ്തസിനിമകൾ ഇനി സൗജന്യമായി കാണാം.

ദുബായ് ഫെസ്റ്റിവൽ സിറ്റിയാണ് ഫെസ്റ്റിവൽ ബേയിലുള്ള ഓപ്പൺ എയർ സിനിമയിൽ ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

മാർച്ച് പതിനെട്ടിന് ആരംഭിക്കുന്ന സൗജന്യസിനിമാപ്രദർശനം ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴ് മണി മുതൽ ആരംഭിക്കും.

ബീൻ ബാഗുകളാണ് സിനിമ കാണുന്ന പ്രേക്ഷകർക്കുള്ള ഇരിപ്പിടമായി ക്രമീകരിച്ചിരിക്കുന്നത്.
നൂറ്റമ്പത് പേർക്ക് ഒരേ സമയം സിനിമ കാണുന്നതിനുള്ള സൗകര്യം ഓപ്പൺ എയർ സിനിമയിലുണ്ടാകും.

ബ്ലാക്ക് പാന്തെർ, ഫൈൻറിംഗ് ഡോറി, കാഴ്സ് ത്രീ, ദി ജംഗിൾ ബുക്ക്, മോന, കുങ്ഫു പാണ്ട ത്രീ, ബ്യൂട്ടി ആൻറ് ദി ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് ആദ്യ ആഴ്ചയിൽ പ്രദർശിപ്പിക്കുന്നത്.

error: Content is protected !!