ദുബായ്

ദുബായിലെ 20,000 ടാക്സി, ബസ് ഡ്രൈവർമാർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കിയതായി ആർ‌ടി‌എ

ദുബായിലെ 20,000 ടാക്സി, ബസ് ഡ്രൈവർമാർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കിയതായി ആർ‌ടി‌എ അറിയിച്ചു.

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡിഎച്ച്എ) സഹകരണത്തോടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ആരംഭിച്ച പ്രചാരണത്തെത്തുടർന്നാണ് ദുബായിലെ 20,000 ത്തോളം ടാക്സി, ബസ് ഡ്രൈവർമാർ കോവിഡ് -19 വാക്സിനേഷൻ പൂർത്തിയാക്കിയത്.

ഇത് പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പ്രതിരോധത്തിന്റെ ആദ്യ നിരയിലുള്ളവരെന്നനിലക്ക് ജീവനക്കാരുടെ ആരോഗ്യത്തിലും സുരക്ഷയിലുമുള്ള ആർ‌ടി‌എയുടെ പ്രതിബദ്ധതയെ ചൂണ്ടിക്കാട്ടുന്നു.
സ്‌പെഷ്യലിസ്റ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ നൽകുന്ന വാക്‌സിൻ ഷോട്ടുകൾ എടുക്കാൻ ജീവനക്കാരെ അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ആർടിഎ പ്രചാരണത്തിന് തുടക്കം കുറിച്ചത്.

error: Content is protected !!