fbpx
കാലാവസ്ഥ

യു. എ.ഇ യിൽ മഴ തുടരുന്നു; പൊടിക്കാറ്റിന് സാധ്യത; വേഗത കുറക്കാൻ മുന്നറിയിപ്പ്

ദുബായ്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴ. അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ, റാ​സ​ൽ​ഖൈ​മ, ഉമ്മുൽഖുവൈൻ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ക​ന​ത്ത മഴ അനുഭവപെട്ടു. മഴയെ തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെടും വിധം വെള്ളക്കെട്ടുകളും രൂപപ്പെട്ടു മഴയും വെള്ളക്കെട്ടും ബാധിച്ച സ്​കൂളുകൾ തിങ്കളാഴ്​ച തുറക്കേണ്ടതില്ലെന്ന്​ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തിങ്കളാഴ്ച കാറ്റും നേരിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവർ പൊടിക്കാറ്റിന്റെ സാധ്യത മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്ന് പോലീസ് വകുപ്പ് പലയിടങ്ങളിലും പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

error: Content is protected !!