Info

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു

ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. മാര്‍ച്ച്‌​ ഒന്നുമുതല്‍ 15 വരെ 16 സംസ്​ഥാനങ്ങളിലെ 70 ജില്ലകളില്‍ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ 150 ശതമാനം വര്‍ധനയുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ -​ഉത്തരേന്ത്യന്‍ സംസ്​ഥാനങ്ങളിലാണ്​ കോവിഡിന്‍റെ രണ്ടാം കുതി​െപ്പന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാ​േജഷ്​ ഭൂഷണ്‍ പറഞ്ഞു.

പഞ്ചാബ്​, ഹരിയാന, ഹിമാചല്‍പ്രദേശ്​, മഹാരാഷ്​ട്ര, ഛത്തീസ്​ഖഡ്​, ഗുജറാത്ത്​, കര്‍ണാടക, മധ്യപ്രദേശ്​, രാജസ്​ഥാന്‍, ഡല്‍ഹി, ആന്ധ്രപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളിലാണ്​ വർദ്ധനവ്.

രോഗബാധിതരുടെ എണ്ണം കുതിക്കുന്ന സംസ്​ഥാനങ്ങളില്‍ അര്‍ഹരായ എല്ലാവര്‍ക്കും വാക്​സിന്‍ ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭൂഷണ്‍ അറിയിച്ചു.സജീവമായ കേസുകളില്‍ 60 ശതമാനവും മഹാരാഷ്​ട്രയിലാണെന്നും സംസ്​ഥാനത്ത്​ കോവിഡ്​ മരണനിരക്ക്​ 45 ശതമാനം വര്‍ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ്​ ആശങ്കപ്പെടുത്തുന്നത്​. പരിശോധനകളുടെ എണ്ണം ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ പോസിറ്റിവിറ്റി നിരക്ക്​ ഉയരുന്നുണ്ട്​. അതിനാല്‍ പരിശോധനകളുടെ എണ്ണം ഉയര്‍ത്തണമെന്ന്​ മഹാരാഷ്​ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

error: Content is protected !!