അബൂദാബി വിദ്യാഭ്യാസം

യുഎഇയിൽ അടുത്ത അദ്ധ്യയനവർഷത്തെ വിദ്യാഭ്യാസ മാതൃക രാജ്യത്തെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചായിരിക്കും ; വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയിൽ അടുത്ത അദ്ധ്യയനവർഷത്തേക്കുള്ള വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഒരു അപ്‌ഡേറ്റ് പുറത്തിറക്കി.

അടുത്ത അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രക്രിയ രാജ്യത്തെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കുമെന്നും , ഇത് നിലവിൽ നിർണ്ണയിക്കാനോ തീരുമാനിക്കാനോ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം ഒരു ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചു. എന്നിരുന്നാലും, അന്തിമ തീരുമാനം തീർച്ചയായും ഞങ്ങളുടെ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ സ്റ്റാഫിന്റെയും താൽപ്പര്യത്തിന് അനുസൃതമായിരിക്കുമെന്നും അതോറിറ്റി അറിയിച്ചു.

അടുത്ത അദ്ധ്യയന വർഷത്തിൽ യുഎഇയിൽ വിദൂര വിദ്യാഭ്യാസവും വ്യക്തിഗത ക്ലാസുകളും സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് പഠനരീതി യുഎഇയിൽ തുടരുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

error: Content is protected !!