fbpx
ദുബായ്

കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച്‌ സെലിബ്രേഷൻ ; ദുബായിലെ ജുമൈറയിൽ റെസ്റ്റോറന്റ് അടപ്പിച്ചു

കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സെലിബ്രേഷൻ നടത്തിയ ദുബായ് ജുമൈറയിലെ റെസ്റ്റോറന്റ് അധികൃതർ അടപ്പിച്ചു.

അടുത്തിടെ ഇത്തരം പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ആഘോഷങ്ങൾ നടത്തുന്നതിന് പുറമേ മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ റെസ്റ്റോറന്റ് ലംഘിച്ചതായി കണ്ടെത്തി.കോവിഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ കേന്ദ്രങ്ങളിലും ഓപ്പൺ മാർക്കറ്റുകളിലും പരിശോധന തുടരുകയാണെന്ന് ദുബായ് ഇക്കണോമി അറിയിച്ചു.

error: Content is protected !!