fbpx
ദുബായ്

ദെയ്‌ര -നെയ്ഫ് പരിസരങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞതായി ദുബായ് പോലീസ്

മോഷ്ടിക്കൽ, പോക്കറ്റടി , ഷോപ്പ് കവർച്ച തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾ ദെയ്‌രയിലെ തിരക്കേറിയ നെയ്ഫ് പരിസരത്ത് ഗണ്യമായി കുറഞ്ഞതായി നെയ്ഫ് പോലീസ് സ്റ്റേഷന്റെ ഔദ്യോഗിക ഡാറ്റകൾ വ്യക്‌തമാക്കുന്നു.

ഒരു വർഷം മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ക്രിമിനൽ പ്രവർത്തനങ്ങളിൽ 2019 ൽ 60 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് നെയ്ഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. താരിഖ് മുഹമ്മദ് നൂർ തഹ്‌ലക്ക് പറഞ്ഞു. മാത്രമല്ല ക്രിമിനൽ പ്രവർത്തനങ്ങളെയും കുറ്റവാളികളെയും തടയുന്നതിന് സമീപ പ്രദേശങ്ങളിൽ ക്ലോസ്ഡ് സർക്യൂട്ട് ടിവി (സിസിടിവി) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

error: Content is protected !!