fbpx
കേരളം ദുബായ്

നിയമസഭാ തെരഞ്ഞെടുപ്പ് ; യു.എ.ഇയിൽ കെഎംസിസി പ്രചരണത്തിനു തുടക്കം കുറിച്ചു. വോട്ടർമാർക്കുള്ള പ്രതേക വിമാനം മാർച്ച് 23 ന് .

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ യു.എ.ഇ കെഎംസിസി പ്രചാരണ പരിപാടികൾക്കു തുടക്കം കുറിച്ചു. വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണ‌ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ചേർന്ന കൺവെൻഷനിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള കെഎംസിസി സംസ്ഥാന
ഭാരവാഹികൾ പങ്കെടുത്തു. സൂം മീറ്റിംഗിൽ പ്രസിഡന്റ് പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അൻവർ നഹ സ്വാഗതം പറഞ്ഞു. വർക്കിംഗ്‌ പ്രസിഡന്റ് അബ്ദുള്ള ഫാറൂകി ചർച്ച ഉൽഘടനം ചെയ്തു.

ഇടതുമുന്നണി അധികാരമേറ്റതു മുതൽ ആരംഭിച്ചതും കോവിഡ് കാലയളവിൽ മനുഷ്യത്വ വിരുദ്ധമായി മാറിയതുമായ സർക്കാരിന്റെ പ്രവാസിവിരുദ്ധ നടപടികൾക്കും നിലപാടുകൾക്കുമെതിരെ ശക്തമായി പ്രതികരിക്കാനുള്ള അവസരമാണു സംജാതമായിരിക്കുന്നതെന്നു യോഗം വിലയിരുത്തി. ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ സാമ്പത്തിക കുറ്റകൃത്യത്തിനു കൂട്ടുനിൽക്കുകയും അതിൽ യു.എ.ഇ കോൺസുലേറ്റിനെ കൂടി വിവാദത്തിലേക്കു വലിച്ചിഴക്കുകയും ചെയ്ത കേരളത്തിലെ ഇടതു ഭരണം വിദേശ രാജ്യങ്ങളുടെ മുമ്പാകെ വരെ കേരളത്തിന്റെ അഭിമാനം നഷ്ടപ്പെടുത്തിയെന്നും യോഗം നിരീക്ഷിച്ചു. യു.ഡി.എഫ് വിജയത്തിനായി പ്രചാരണ രംഗത്തിറങ്ങാൻ കൺവെൻഷൻ മുഴുവൻ പ്രവർത്തകരോടും അഭ്യർത്ഥിച്ചു.

കെഎംസിസിയുടെ ആദ്യ ഫ്ലൈറ്റ് മാർച്ച്‌ 23നും, രണ്ടാമത്തെ ഫ്ലൈറ്റ് ഏപ്രിൽ 3നും പുറപ്പെടുന്നു. പ്രത്യേക വിമാനത്തിൽ പോകാൻ ഉദ്ദേശിക്കുന്നവർ വിവിധ സംസ്ഥാനങ്ങളിലെ കോർഡിനേറ്റർസ് കളുമായി ബന്ധപ്പെടേണ്ടതാണ്. യോഗത്തിൽ നിസാർ തലങ്കര നന്ദി രേഖപെടുത്തി

ദുബായ് (ഹംസ തൊട്ടിൽ ) – +971 50 454 8359
അഡ്വക്കേറ്റ് സാജിദ്
+971 50 578 0225

അബുദാബി ( ഷുക്കൂർ അലി കല്ലുങ്കൽ )
+971 50 582 0316

ഷാർജ ( അബ്ദുള്ള ചേലേരി )
+971 50 697 5349

ഫുജൈറഹ് (റാഷിദ് ജാതിയേറി )
+971 54 409 4009

ഉമ്മുൽ ഖുവൈൻ ( അസ്‌കർ അലി )
+971 55 720 0812

റാസൽഖൈമ ( സൈദലവി തയാട്ട് )
+971 56 922 0094

അൽഐൻ ( ശിഹാബുദ്ധീൻ തങ്ങൾ )
+971 50 793 6279

അജ്‌മാൻ ( ഫൈസൽ )
+971507077243

error: Content is protected !!