fbpx
അബൂദാബി

യു എ ഇയിൽ ട്രെയിലറുകൾ ലൈസൻസില്ലാതെയും സുരക്ഷാസംവിധാനങ്ങളില്ലാതെയും ഓടിച്ചാൽ 1,000 ദിർഹം പിഴ ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

യു എ ഇയിൽ ട്രെയിലറുകളും സെമി ട്രെയിലറുകളും ലൈസൻസില്ലാതെയും സുരക്ഷാസംവിധാനങ്ങളില്ലാതെയും ഓടിച്ചാൽ 1,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

ആവശ്യമായ സുരക്ഷാ സംവിധാനങ്ങളായ – റെഡ് ബാക്ക് ലൈറ്റുകളും ലൈറ്റ് റിഫ്ലെക്റ്റീവ് പാനലും ഇൻസ്റ്റാൾ ചെയ്യാത്ത ട്രെയിലർ ഉടമകൾക്ക് 1,000 ദിർഹം പിഴ ഈടാക്കും.

ട്രെയിലർ, സെമി ട്രെയിലർ ഉടമകളോട് അബുദാബി പോലീസ് അവരുടെ വാഹനങ്ങൾ എല്ലാ സുരക്ഷാ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും അതനുസരിച്ച് ലൈസൻസുള്ളതാണെന്നും ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. ഡ്രൈവർമാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാകാതിരിക്കാൻ ട്രെയിലർ കൃത്യമായ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉടമകളോടും ഡ്രൈവർമാരോടും പോലീസ് അഭ്യർത്ഥിച്ചു

error: Content is protected !!