Uncategorized

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹരജി, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

അണക്കെട്ടിന്‍റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്.

error: Content is protected !!