ദുബായ്

ദുബായിലെ ചില പ്രധാനറോഡുകളിൽ നാളെ രാവിലെ ഭാഗികമായി കാലതാമസം നേരിട്ടേക്കാം ; മുന്നറിയിപ്പുമായി ആർ‌ടി‌എ

സൈക്ലിംഗിനായുള്ള അമേച്വർ ടൂറിന്റെ രണ്ടാം ഘട്ടത്തിൽ നാളെ ശനിയാഴ്ച രാവിലെ 8 മുതൽ 10 വരെ ദുബായിലെ പ്രധാന റോഡുകളിൽ കാലതാമസമുണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) മുന്നറിയിപ്പ് നൽകി.

അൽ ഖുദ്ര റോഡിൽ നിന്നും എമിറേറ്റ്സ് റോഡിലേക്കുള്ള അൽ ഖുദ്ര റോഡ് റൗണ്ട്എബൗട്ടിനും സൈഹ് അൽ സലാം സ്ട്രീറ്റിനുമിടയിലും (അവസാന എക്സിറ്റ് റൗണ്ട്എബൗട്ട്), അൽ ഖുദ്രയിലേക്ക് പോകുന്ന അൽ ഖുദ്ര റോഡ് റൗണ്ട്എബൗട്ട് അകോയ ഓക്സിജൻ എന്നിവിടങ്ങളിലെ റോഡുകളിൽ കാലതാമസം നേരിടുമെന്ന് ആർ‌ടി‌എ ട്വീറ്റിലൂടെ അറിയിച്ചു

അൽ ഖുദ്രയിലെ സൈക്ലിംഗ് ട്രാക്ക് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ അടച്ചിടുമെന്നും ആർടിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

error: Content is protected !!