fbpx
അൽഐൻ സോഷ്യൽ മീഡിയ വൈറൽ

കൗതുകവും പരിഭ്രാന്തിയും പടർത്തി ആകാശത്തൊരു നിഗൂഢ ദ്വാരം

അൽ ഐൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ച മഴയെ തുടർന്ന് ഞായറാഴ്ച അൽ ഐനിയിലെ ജനങ്ങൾ ആകാശത്തു അപൂർവവും സുന്ദരവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു. ആകാശത്തു മേഘങ്ങൾക്കിടയിൽ അസാധാരണമായി പ്രത്യക്ഷപ്പെട്ട ഒരു ദ്വാരമാണ് കൗതുകമുണർത്തിയത്. ഇത്തരത്തിൽ ദൃശ്യമാകുന്ന മേഘം Hole Punch Cloud എന്നു അറിയപ്പെടുന്നു, താഴോട്ട് നിൽക്കുന്ന ദ്വാരം, അല്ലെങ്കിൽ ഒരു വലിയ വിടവ്, സാധാരണയായി വൃത്താകൃതി അല്ലെങ്കിൽ ദീർഘവൃത്താകൃതി ഇതൊക്കെയാണ് പ്രസ്തുത മേഘങ്ങളുടെ സവിശേഷത.

ഷാർജയിലെ ജ്യോതിശാസ്ത്രജ്ഞൻ ഇബ്റാഹീം അൽ ജർവാൻ തന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൽ ഇതുമായി ബന്ധപെട്ടു ഒരു ഹ്രസ്വ വീഡിയോ ക്ലിപ്പ് പോസ്റ്റുചെയ്തു.

മേഘങ്ങളിലൂടെ കടന്നുപോകുന്ന വിമാനങ്ങൾ കാരണം രൂപം കൊള്ളുന്ന തണുത്ത വെള്ളത്തുള്ളികൾ ഐസ് ക്രിസ്റ്റലുമായി ചേരുന്നു. എന്നാൽ വെള്ളത്തുള്ളികളുടെ ബാഷ്പീകരണ പ്രക്രിയ മൂലം ഐസ് ക്രിസ്റ്റലുകൾ താഴേക്ക് വീണു അവിടെ ഒരു ദ്വാരം രൂപം കൊള്ളുന്നു. എന്നാൽ വളരെ അപ്പൂർവമായി മാത്രമേ ഇവ രൂപപ്പെടാറുള്ളു എന്നത് മറ്റൊരു വാസ്തവം.

അൽ ഐൻ കൂടാതെ അൽ ബ്രീമി, ഒമാൻ എന്നിവിടങ്ങളിലും ഈ പ്രതിഭാസം പ്രത്യക്ഷപെട്ടു.

 

error: Content is protected !!