അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യു എ ഇയിലുടനീളമുള്ള റോഡുകളുടെ വേഗപരിധി ഏകീകരിക്കാൻ പദ്ധതിയില്ല ; ഷെയ്ഖ് സെയ്ഫ് ബിൻ സായിദ്

യു എ ഇയിലുടനീളമുള്ള റോഡുകളുടെ വേഗപരിധി ഏകീകരിക്കാൻ പദ്ധതിയില്ലെന്ന് ട്രാഫിക് അധികൃതർ ഫെഡറൽ നാഷണൽ കൗൺസിലിനോട് (എഫ്എൻസി) അറിയിച്ചു.

വേഗപരിധി ഓരോ എമിറേറ്റുകളുടെയും ട്രാഫിക് ഒഴുക്കിനെ ആശ്രയിച്ച് രൂപകൽപ്പന ചെയ്തതിനാൽ സ്പീഡ് ബഫർ നിലനിൽക്കുമെന്നും വാഹനങ്ങളുടെയും ഗതാഗതത്തിൻറെയും ചലനത്തിന് അനുസൃതമായി ഓരോ എമിറേറ്റിലെയും റോഡ്, ട്രാഫിക് എഞ്ചിനീയർമാരുടെ സാങ്കേതിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിവിധ റോഡുകളിൽ ട്രാഫിക് അധികൃതർ വേഗത പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്‌തമാക്കി.

യുഎഇയിലെ ചില റോഡുകളിൽ വേഗത പരിധി എന്തുകൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന എഫ്‌എൻ‌സി അംഗം അദ്‌നാൻ അൽ ഹമ്മദിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

“ആളുകളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം, അത് എല്ലായ്പ്പോഴും ഞങ്ങളുടെ മുൻ‌ഗണനയാണ്,” ഷെയ്ഖ് സെയ്ഫ് പറഞ്ഞു.

error: Content is protected !!