അബൂദാബി

ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് യുഎഇയിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ; വിശദീകരണവുമായി ഷെയ്ഖ് സെയ്ഫ് ബിൻ സായിദ്

യുഎഇയിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ ശമ്പളം ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് ചൊവ്വാഴ്ച നടന്ന ഫെഡറൽ നാഷണൽ കൗൺസിൽ യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ അംഗങ്ങളോട് പറഞ്ഞു.

ഫെഡറൽ നാഷണൽ കൗൺസിലിൽ നടന്ന ചർച്ചയിൽ അംഗങ്ങളിൽ ഒരാൾ സിവിൽ ഡിഫൻസ് പുരുഷന്മാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ അഭ്യർത്ഥിച്ചപ്പോഴാണ് മന്ത്രി അദ്ദേഹത്തിന് വിശദീകരണം നൽകിയത്.രാജ്യത്തിന് നൽകുന്ന മികച്ച സേവനങ്ങൾക്ക് അംഗീകാരമായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ വേതനം വർദ്ധിപ്പിക്കാൻ അഭ്യർത്ഥിച്ച അംഗത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

error: Content is protected !!