fbpx
അന്തർദേശീയം ഇന്ത്യ

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ് രോഗമുക്തി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് സ്ഥിരീകരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് രോഗമുക്തി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇമ്രാൻഖാന് ആശംസ നേർന്നത്. ഇമ്രാൻ ഖാൻ വേഗത്തിൽ കോവിഡ് മുക്തനാകട്ടെ എന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോവിഡ് ബാധിതനായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് രോഗമുക്തി ആശംസിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയത്.

2 ദിവസം മുമ്പ് മാർച്ച് 17 ന് ഇമ്രാൻ ഖാൻ കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിക്ക് രോഗം ബാധിച്ചത്. ചൈനയുടെ കോവിഡ് വാക്സിൻ ആയ സിനോഫോം ആണ് ഇമ്രാൻ ഖാന് എടുത്തിരുന്നത്.

error: Content is protected !!