അബൂദാബി ഇന്ത്യ കേരളം

അബുദാബി – ഇന്ത്യ വിമാനയാത്ര ; മാർച്ച് 28 മുതൽ ഒക്ടോബർ 29 വരെയുള്ള ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്

വന്ദേ ഭാരത് മിഷന്റെ നിലവിലുള്ള ഘട്ടം മാർച്ച് 28 ന് അവസാനിക്കാനിരിക്കെ മാർച്ച് 28 മുതൽ ഒക്ടോബർ 29 വരെ ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലെ സീറ്റുകൾക്കായി എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ആരംഭിച്ചു.അബുദാബിയിൽ നിന്ന് കേരളം, തമിഴ്‌നാട്, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിലേക്കുള്ള  ടിക്കറ്റ് വിൽപ്പനയാണ് നടക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ജനറൽ സെയിൽസ് ഏജന്റ് അറേബ്യൻ ട്രാവൽ ഏജൻസി അറിയിച്ചു.

എല്ലാ ആഴ്ചയും അബുദാബിയിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് സർവീസുകൾ ഉണ്ട്. മംഗലാപുരത്തേക്ക് മൂന്നും തിരുച്ചിറപ്പള്ളി, അമൃത്സർ എന്നിവിടങ്ങളിലേക്ക് ഓരോന്നും വീതവും ഉണ്ട്.

കേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 520 ദിർഹവും മംഗലാപുരത്തേക്ക് 590 ദിർഹവും തിരുച്ചിറപ്പള്ളിയിലേക്ക് 1,040 ദിർഹവും അമൃത്സർ 420 ദിർഹവുമാണ്.യാത്രക്കാർ യാത്ര ചെയ്യുന്നതിന് മുൻപായി എയർ സുവിധ പോർട്ടലിൽ നെഗറ്റീവ് പിസിആർ പരിശോധന റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണമെന്ന് നിർബന്ധമുണ്ട്. അല്ലെങ്കിൽ അവർക്ക് ബോർഡിംഗ് നിഷേധിക്കും. കുട്ടികൾക്കും പിസിആർ പരിശോധന നിർബന്ധമാണ്.

error: Content is protected !!