Info

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 12.34 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി മുപ്പത്തിനാല് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇരുപത്തിയേഴ് ലക്ഷം കടന്നു.രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ 40,000 ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിനഞ്ച് ലക്ഷം കടന്നു. നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.1.59 ലക്ഷം പേര്‍ മരിച്ചു.

error: Content is protected !!