ഷാർജ

ഇത്തവണയും ഷാർജയിലെ പ്രധാന കേന്ദ്രങ്ങളിൽ ഇഫ്താർ പീരങ്കികൾ മുഴങ്ങും

ഇ​ത്ത​വ​ണ​യും ഷാ​ര്‍ജ​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നും ഉ​പ​ന​ഗ​ര​ങ്ങ​ളി​ല്‍നി​ന്നും ഇ​ഫ്താ​ര്‍ പീ​ര​ങ്കി​ക​ള്‍ മു​ഴ​ങ്ങും. അ​തീ​വ സു​ര​ക്ഷ​ക​ള്‍ പാ​ലി​ച്ചും പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് വ്യ​ക്ത​മാ​യി കാ​ണാ​ന്‍ പ​റ്റു​ന്ന വി​ധ​ത്തി​ലു​മാ​യി​രി​ക്കും പീ​ര​ങ്കി​ക​ള്‍ സ്ഥാ​പി​ക്കു​ക. ഇ​വ​യു​ടെ പ്ര​വ​ര്‍ത്ത​ന​നി​ല​വാ​രം പ​രി​ശോ​ധി​ച്ച്‌ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.ഷാ​ര്‍ജ​യി​ലെ​യും ഉ​പ​ന​ഗ​ര​ങ്ങ​ളി​ലെ​യും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള 11 ഇ​ട​ങ്ങ​ളി​ലാ​ണ് പീ​ര​ങ്കി​ക​ള്‍ സ്ഥാ​പി​ക്കു​ക.

പീ​ര​ങ്കി മു​ഴ​ക്കു​ന്ന​ത് കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ര്‍ക്ക് മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ നോ​മ്ബ് തു​റ​ക്കു​ള്ള വി​ഭ​വ​ങ്ങ​ള്‍ ല​ഭി​ക്കാ​റു​ണ്ട്, എ​ന്നാ​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ പീ​ര​ങ്കി​യു​ടെ സ​മീ​പ​ത്തേ​ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇത്തവണ പ്ര​വേ​ശ​ന​മി​ല്ല. പാ​ര​മ്ബ​ര്യ​മാ​യി കി​ട്ടി​യ ആ​തി​ഥ്യ​മ​ര്യാ​ദ​യും കൂ​ടി​യാ​ണ് ഈ ​സ​ല്‍ക്കാ​രം. 1803 മു​ത​ല്‍ 1866 വ​രെ ഷാ​ര്‍ജ ഭ​രി​ച്ചി​രു​ന്ന ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ സാ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് തു​ട​ങ്ങി​യ​താ​ണ് ഇ​ഫ്താ​ര്‍ നേ​ര​ത്തെ പീ​ര​ങ്കി മു​ഴ​ക്കം.

error: Content is protected !!