അബൂദാബി ഇന്ത്യ ദുബായ് യാത്ര

സാധാരണ വിമാന സർവീസ് ഇനിയും വൈകിയേക്കും; യുഎഇ–ഇന്ത്യ സെക്ടർ എയർ ബബ്ൾ സർവീസ് ഒക്ടോബർ വരെ നീട്ടാൻ ധാരണ

അബുദാബി: യുഎഇ–ഇന്ത്യ സെക്ടറിൽ എയർ ബബ്ൾ സർവീസ് ഒക്ടോബർ വരെ നീട്ടാൻ ധാരണയായി. ഇതോടെ സാധാരണ വിമാന സർവീസ് പുനരാരംഭിക്കാൻ ഇനിയും വൈകുമെന്നാണ് സൂചന. നിലവിലെ സ്ഥിതി പോലെ എയർബബിൾ കരാർ മുഖേനയുള്ള വിമാനങ്ങളിലൂടെ യാത്ര ചെയ്യാം. അതേ തുടർന്ന് മാർച്ച് 28 മുതൽ ഒക്ടോബർ 29 വരെയുള്ള കാലയളവിലേക്കുള്ള വിമാന സർവീസുകളുടെ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്കിങും ആരംഭിച്ചു.

അബുദാബിയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ആഴ്ചയിൽ നാലും മംഗലാപുരത്തേക്കു മൂന്നും തിരുച്ചിറപ്പള്ളി, അമൃത് സർ എന്നിവിടങ്ങളിലേക്കു ഓരോ വിമാന സർവീസുകളുമാണുള്ളത്.

കേരള സെക്ടറിലേക്കു 520 ദിർഹം മുതലാണ് നിരക്ക്. മംഗലാപുരത്തേക്ക് 590, അമൃത് സർ 420, തിരുച്ചിറപ്പള്ളി 1040 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.

error: Content is protected !!