fbpx
അബൂദാബി ആരോഗ്യം

യു എ ഇയിൽ അപകടസാധ്യത കൂടുതലുള്ളവർക്കുള്ള ‌ആറാഴ്ച മുന്‍ഗണനാ സമയം അവസാനിച്ചു ; അര്‍ഹരായ എല്ലാവരും കോവിഡ് വാക്സിനായി ബുക്ക് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം

കോവിഡ് -19 വാക്‌സിനേഷന് അര്‍ഹരായ എല്ലാ എമിറാത്തികളോടും താമസക്കാരോടും മാര്‍ച്ച് 21 ഞായറാഴ്ച മുതല്‍ കുത്തിവയ്പ്പിനുള്ള ബുക്കിംഗ് ആരംഭിക്കാന്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അണുബാധ മൂലമുള്ള അപകടസാധ്യത കൂടുതലുള്ള ആളുകള്‍ക്ക് അനുവദിച്ച ആറാഴ്ച മുന്‍ഗണനാ സമയം അവസാനിച്ചതിനെ തുടര്‍ന്നാണിത്.

16 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ വാക്‌സിനേഷന് അര്‍ഹരായവര്‍ക്ക് രാജ്യവ്യാപകമായി ലഭ്യമായ 205 വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഏതില്‍ വേണമെങ്കിലും സൗജന്യമായി കുത്തിവയ്പ് നടത്താമെന്ന് മന്ത്രാലയം വ്യക്‌തമാക്കി.മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് വേഗത്തില്‍ വാക്‌സിനേഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അണുബാധാ അപകടസാദ്ധ്യത കൂടുതലുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാതെ വാക്‌സിനേഷന്‍ നല്‍കുന്നത് തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

 

error: Content is protected !!