ദുബായ്

വ്യാജ കോവിഡ് പരിശോധനാഫലവുമായി ദുബായ് വിമാനത്താവളത്തിലെത്തിയ പാകിസ്ഥാൻ സ്വദേശി പിടിയിലായി

വ്യാജ കോവിഡ് പരിശോധനാഫലം കാട്ടി ദുബായ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ ദുബായ് പോലീസ് പിടി കൂടി. 32 കാരനായ പാകിസ്ഥാൻ പ്രതിയെ 2020 ഡിസംബറിൽ സ്വന്തം നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ്പി ടിക്കപ്പെട്ടതെന്ന് ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് പറയുന്നു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ പി‌സി‌ആർ പരിശോധനാ ഫലം പരിശോധിക്കുകയും അതിലെ കാലാവധി കഴിഞ്ഞതായി കണ്ടെത്തുകയും ചെയ്തു. ഒരു പുതിയ പരിശോധന നടത്താൻ പ്രതിയോട് ആവശ്യപ്പെട്ടപ്പോൾ 30 മിനിറ്റിനുശേഷം ശേഷം പുറത്ത് പോയ യാത്രക്കാരൻ പരിശോധനാ ഫലത്തിൽ കാലാവധി തിയതി വ്യാജമായി ആവശ്യത്തിനനുസൃതമായി തിരുത്തി കാണിക്കുകയും ചെയ്തു

താൻ ഷാർജയിൽ പി‌സി‌ആർ ടെസ്റ്റ് ചെയ്തെന്ന്അവകാശപ്പെട്ട പ്രതിയെ ദുബായ് പോലീസ് ചോദ്യം ചെയ്തെങ്കിലും മൂന്ന് ദിവസത്തിന് ശേഷം യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നു.കാലാവധി കഴിഞ്ഞ തിയ്യതി മാറ്റാനും വ്യാജ പരിശോധനാ ഫലം ടൈപ്പ് ചെയ്യാനും സഹായിച്ച പ്രതിയുടെ .സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പാകിസ്ഥാൻ പ്രതികൾ വ്യാജരേഖ ചമച്ചതായും വ്യാജ രേഖ ഉപയോഗിച്ചതായും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയിരിക്കുന്നത്..

error: Content is protected !!