ദുബായ്

ദുബായിലെ പൊതു പാർക്കുകളിൽ ഇനി ഡ്രോണുകൾ ഉപയോഗിക്കാൻ അനുമതിയില്ല.

ദുബായ് എമിറേറ്റിലെ പൊതു പാർക്കുകളിൽ ഡ്രോണുകൾ പറപ്പിക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റി നിരോധനമേർപ്പെടുത്തി. പൊതു പാർക്കുകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് ഇനി അനുവദിക്കില്ലെന്ന് സിവിൽ ബോഡി സോഷ്യൽ മീഡിയയിൽ അറിയിച്ചു. സന്ദർശകരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനാണ് ഈ നീക്കം.

ദുബായിലെ ഡ്രോൺ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപെട്ട് 2020 ജൂലൈയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു നിയമം പുറപ്പെടുവിച്ചിരുന്നു,

അതനുസരിച്ച് ഡ്രോൺ സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. സർക്കാർ പ്രവർത്തനങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾ, ശാസ്ത്ര-ഗവേഷണ പ്രവർത്തനങ്ങൾ, വിനോദം അല്ലെങ്കിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടർ വ്യക്തമാക്കിയ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ഡ്രോണുകളുടെ ഉപയോഗത്തിനും അനുവദനീയമായ വിവിധ ഡ്രോൺ പ്രവർത്തനങ്ങൾക്കും നിയമം വ്യവസ്ഥ ചെയ്യുന്നു. ഡ്രോൺ കൈവശമുള്ള ആർക്കും അത് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.നിയമമനുസരിച്ച്, ഡ്രോൺ ഉപയോഗിക്കുന്ന ഏതൊരാളും വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നത് ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം,

error: Content is protected !!