ദുബായ്

ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ 25 രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി

 

വിനോദ, സാംസ്കാരികഷോകളും വൈവിധ്യത്തിന്റെയും മൾട്ടി കൾച്ചറിസത്തിന്റെയും ആഘോഷത്തിന് പേരുകേട്ട ദുബായ് ഗ്ലോബൽ വില്ലേജ് സിൽവർ ജൂബിലി സീസൺ 25 2021 മെയ് 2 ഞായറാഴ്ച വരെ കൂടി (രണ്ടാഴ്ച്ച ) നീട്ടുമെന്ന് ഫാമിലി എന്റർടൈൻമെന്റ്, ഷോപ്പിംഗ് ഡെസ്റ്റിനേഷനായ ഗ്ലോബൽ വില്ലേജ് അറിയിച്ചു.

ഗ്ലോബൽ വില്ലേജിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് പുറമെ ഇത്തവണ ആരാധകർക്ക് വിശുദ്ധ മാസത്തിലെ റമദാൻ ഷോപ്പിംഗ് അനുഭവം ആസ്വദിക്കാനാകും.

റമദാൻ മാസത്തിൽ, പ്രവർത്തന സമയം സ്റ്റാൻഡേർഡ് സമയങ്ങളിൽ നിന്ന് മാറും, പകരം ഇഫ്താർ, സുഹൂർ സമയങ്ങളിൽ അതിഥികളെ വരവേൽക്കുന്നതിനായി പാർക്ക് ദിവസവും വൈകുന്നേരം 6 മുതൽ പുലർച്ചെ 2 വരെ തുറക്കും.

error: Content is protected !!