fbpx
അന്തർദേശീയം ഇന്ത്യ കേരളം

67 മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ; മികച്ച ചിത്രം – മരക്കാർ അറബിക്കടലിന്റെ സിംഹം / മികച്ച നടന്മാര്‍ ; ധനുഷ്, മനോജ് ബാജ്‌പേയ് / മികച്ച നടി ; കങ്കണ റണാവത്ത്

67 മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ;

മികച്ച ചിത്രം – പ്രിയദർശന്റെ “മരക്കാർ അറബിക്കടലിന്റെ സിംഹം “
ധനുഷിനും മനോജ് ബാജ്‌പേയ്ക്കുമാണ് മികച്ച നടന്മാര്ക്കുള്ള പുരസ്‌ക്കാരം. മികച്ച നടിക്കുള്ള പുരസ്‌ക്കാരം കങ്കണ റണാവത്തിനാണ്.
നടന് വിജയ് സേതുപതി  മികച്ച സഹനടനുള്ള പുരസ്‌ക്കാരത്തിനും അര്ഹമായി.
മലയാളത്തിന് മികച്ച നേട്ടമാണ് പുരസ്‌ക്കാരത്തില്‍ സ്വന്തമാക്കാനായത്.  മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ്. മികച്ച പുതുമുഖ സം‌വിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി.
സ്പെഷ്യൽ എഫക്ട്സ്‌ ( സിദ്ധാർഥ് പ്രിയദർശൻ ), വേഷ വിതാനം ( സുജിത് സുധാകർ , വി സായ് ) എന്നീ അവാർഡുകളും നേടി
മികച്ച ഗാനരചന പ്രഭാവർമ ( കോളാമ്പി )
വിഡിയോഗ്രാഫി -ജെല്ലിക്കെട്ട് ( ഗിരീഷ്)
മികച്ച നടൻ
ധനുഷ് , മനോജ് ബാജ്പേയ്
മികച്ച നടി കങ്കണ റണൗത്
സഹനടൻ വിജയ് സേതുപതി
ദേശീയ അവാർഡിൽ മികച്ച മലയാള സിനിമ -കള്ള നോട്ടം
(രാഹുൽ റിജി നായർ )
മികച്ച തമിഴ് സിനിമ -അസുരൻ ( വെട്രി മാരൻ )
മികച്ച പണിയ സിനിമ
കെഞ്ചിറ ( മനോജ് കാന )
“ബിരിയാണി”മലയാള ചിത്രം (സജിൻ ബാബു )ദേശീയ അവാർഡിൽ പ്രത്യേക പരാമർശം.
error: Content is protected !!