കേരളം റാസൽഖൈമ

ബഷീറുദ്ദീൻ അബ്ദുള്ള അന്തരിച്ചു

യു എ ഇയിലെ മലയാളം റേഡിയോ പ്രക്ഷേപണത്തിന് തുടക്കം കുറിച്ചവരിൽ ഒരാളായ ബഷീറുദ്ദീൻ അബ്ദുള്ള (6 9 ) കണ്ണൂരിൽ അന്തരിച്ചു . ഭാര്യ ; സഫൂറ, മക്കൾ ; ഷെറീന, റൂവിൻ, മുബീൻ,ഖബറടക്കം തയ്യിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

1992 ൽ റാസ് അൽ ഖൈമയിൽ നിന്ന് മലയാളം പ്രക്ഷേപണം ആരംഭിക്കാൻ മാധ്യമപ്രവർത്തകനായിരുന്ന കെ. ടി അബ്ദുൾ റബ്ബിനോടൊപ്പം ബഷീറുദ്ദീൻ അബ്ദുള്ളയാണ് ഇടപെട്ടിരുന്നത്. കുറച്ച് നാൾ മുൻപ് പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശമായ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.

error: Content is protected !!